മൂന്നു ഓക്‌സിജന്‍ പ്ലാന്റുകളുമായി യു കെയുടെ ഏറ്റവും വലിയ ചരക്കു വിമാനം ഇന്ത്യയിലേയ്ക്ക്

ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിക്ക് പരിഹാരവുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്കു വിമാനം ഇന്ന് വടക്കന്‍ അയര്‍ലണ്ടില്‍ നിന്ന് പുറപ്പെട്ടു. 18 ടണ്‍ വരുന്ന മൂന്ന് ഓക്‌സിജന്‍ ജനറേറ്ററുകളും 1000 വെന്റിലേറ്ററുകളും അടങ്ങുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളാണ് വിമാനത്തില്‍.

അന്റൊണോവ് 124 എയര്‍ക്രാഫ്റ്റ് ഞായറാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യയിലെത്തിയാലുടന്‍ റെഡ് ക്രോസ്സ് ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലുള്‍പ്പെട്ട ഓരോ ഓക്‌സിജന്‍ ജനറേറ്റര്‍ യൂണിറ്റുകള്‍ക്കും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഒരേ സമയം അമ്പതു പേര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

യു കെ അയക്കുന്ന ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യയിലെ ആശുപത്രികള്‍ക്ക് സഹായകരമാകുമെന്നും മഹാമാരിയെ നേരിടാന്‍ ഇന്ത്യയും യു കെയും ഒന്നിച്ചുണ്ടാകുമെന്നും യു കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News