കൊവിഡ് വ്യാപനം: കർണാടകയിലും അടച്ചിടൽ

കർണാടകയിൽ മറ്റന്നാൾ മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ റോഡ് മാർഗമുള്ള സംസ്ഥാനാന്തര യാത്ര അനുവദിക്കില്ല. നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ട്രെയിനുകളുമുണ്ട്.

ഹോട്ടലുകളും ബാറുകളും പബ്ബുകളും അടഞ്ഞു കിടക്കും. മാംസം, പച്ചക്കറി, പാൽ തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ 10 വരെ തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം മാത്രം. കൊവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞ സംസ്ഥാനത്ത് ഇന്നലെ മാത്രം 592 പേർ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News