ADVERTISEMENT
ചൈനീസ് കൊവിഡ് വാക്‌സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനാണ്.
ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്റ്റ്സാണ് വാക്സിൻ വികസിപ്പിച്ചത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. എന്നാൽ പാർശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങൾ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.
Get real time update about this post categories directly on your device, subscribe now.