കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ റൂമുകള്‍ തുറന്നു. ഓക്സിജന്‍റെ ലഭ്യതയും ഉപയോഗവും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പൊലീസ് പരിശോധനയ്ക്ക് പുറമെ, പാളിച്ചയില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ലക്ഷ്യം. കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കും. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജമായി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്ക് വേണ്ട സഹായങ്ങള്‍, ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വാര്‍ റൂം ഏകോപിപ്പിക്കും. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ട ചുമതല. ജില്ലയില്‍ ഓക്സിജന്‍ ഉറപ്പാക്കാനും മുഴുവന്‍ സമയ നിരീക്ഷണ സംവിധാനമുണ്ട്.കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് ഓരോ പഞ്ചായത്തുകളിലും നിലവിലുള്ള കൗണ്‍സിലിങ് സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here