റെംഡിസിവിര്‍ കടത്താന്‍ ശ്രമം: ഐ.ടി ജീവനക്കാരന്‍ പിടിയില്‍

റെംഡിസിവിർ കടത്താൻ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കർണാടക അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ.ഒമ്പത് വയൽസ് റെംഡിസിവിർ ആണ് ഇയാൾ ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ചത്.

സിവിൽ സപ്ലൈ സി.ഐ.ഡി സംഘമാണ് ഇയാളെ ഹൊസൂർ-കർണാടക അതിർത്തിയോട് ചേർന്നുള്ള ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു സ്വദേശിയായ ആനന്ദ് എന്ന ആളാണ് അറസ്റ്റിലായത്. റെംഡിസിവിർ ബെംഗളൂരുവിൽ എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News