‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം’; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയ്ക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വാക്‌സിൻ ലോഡുകൾ ഇറക്കാൻ തൊഴിലാളികൾ തയ്യാറായില്ലെന്ന വാർത്ത അത്തരത്തിലൊന്നാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഈ മഹാമാരിക്കാലത്ത് തൊഴിലാളികൾ സമൂഹത്തിന് വേണ്ടി നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്നുണ്ടെന്നും അത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

‘കൊവിഡ് മഹാമാരിയ്ക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ വാർത്ത ഈ ശ്രമത്തിന്റെ ഭാഗമാണ്. ഈ മഹാമാരിക്കാലത്ത് തൊഴിലാളികൾ നിസ്വാർത്ഥ സേവനമാണ് ചെയ്യുന്നത്. അവർക്ക് അഭിവാദ്യങ്ങൾ’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്യാരിയർ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിൽ വാർത്ത വന്നിരുന്നു. തിരുവനന്തപുരം ടി ബി സെന്ററിൽ വന്ന വാക്‌സിൻ ക്യാരിയർ ബോക്‌സ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാൽ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് റിപ്പബ്ലിക്ക് ടിവി റിപ്പോർട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News