അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കും: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിൽ വകുപ്പ്‌ ഉറപ്പാക്കും. ഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടായാൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കാൻ ലേബർ കമീഷണർ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി.

തൊഴിൽ വകുപ്പിൽ നിന്ന്‌ ഓർഡർ ലഭിക്കുന്ന മുറയ്‌ക്ക്‌ ഭക്ഷ്യവകുപ്പ് ഉൽപ്പന്നങ്ങൾ നൽകും.തൊഴിലാളികൾക്ക് പ്രശ്‌നങ്ങൾ അറിയിക്കാൻ സംസ്ഥാനതലത്തിൽ ലേബർ കമീഷണറേറ്റിലും ജില്ലാ ലേബർ ഓഫീസുകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളിലും കോൾ സെന്റർ സജ്ജമാക്കി.

അവരവരുടെ ഭാഷകളിൽ മറുപടി നൽകാൻ ജീവനക്കാർ സെന്ററിലുണ്ടാകും. ഹെൽപ്ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കും. അതത് ദിവസത്തെ പരാതികൾ പരിഹരിക്കപ്പെട്ടെന്ന്‌ ലേബർ കമീഷണറേറ്റ് ഉറപ്പാക്കും. ജില്ലാ ലേബർ ഓഫീസറും അസിസ്റ്റന്റ് ലേബർ ഓഫീസറും അതിഥിത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കും.

ലേബർ കമീഷണറേറ്റ് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിയും പ്രവർത്തനമാരംഭിച്ചു. ജില്ലാ ലേബർ ഓഫീസർമാർ കലക്ടർമാരുമായുള്ള ഏകോപനത്തിലൂടെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ ശ്രദ്ധ ചെലുത്തും. ആംബുലൻസ് സൗകര്യം, ആശുപത്രി പ്രവേശനം എന്നിവ ഉറപ്പാക്കാൻ ദിശ കോൾ സെന്റർ, ഡിപിഎംഎസ്‌യു എന്നിവയുമായി യോജിച്ച് ജില്ലാ ലേബർ ഓഫീസർമാർ ഇടപെടും. വിവരശേഖരണത്തിന് വോളന്റിയർമാരെയും നിയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News