“കേരളത്തിൽ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല “; ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആരും പട്ടിണിക്കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ആഹാരം വീട്ടിലെത്തിച്ച് നൽകും. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്നും അതിഥി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യാത്രചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യിൽ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .

വിവാഹം, മരണാനന്തര ചടങ്ങുകൾ, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകൽ ഇത്തരത്തിലുള്ള തികച്ചും ഒഴിച്ചു കൂടാനാകാത്ത കാര്യങ്ങൾക്കു മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News