സമ്പൂർണ ലോക്ക്ഡൗൺ: ഇടുക്കിയിൽ പൊലീസ് പരിശോധന കർശനമാക്കി

സമ്പൂർണ ലോക്ക്ഡൗണിന്റെ ഭാഗമായി ഇടുക്കിയിലും പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടികളാകും ഇത്തവണ നേരിടേണ്ടി വരിക. ജില്ലയിൽ പ്രധാന ഇടങ്ങളിലായി 1400 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനൊപ്പം ഗ്രാമീണ മേഖലകളിലും പൊലീസിനെ പല സംഘങ്ങളായി തിരിച്ച് പട്രോളിംഗിന് നിയോഗിച്ചിട്ടുണ്ട്. മിനി ലോക്ക്ഡൗണിൽ നിസാര കാര്യങ്ങൾക്ക് പോലും ആളുകൾ തമിഴ്നാട്ടിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും പോയിരുന്നു. ഇത് പൂർണമായും നിരോധിക്കുവാനാണ് തീരുമാനം.

കാട്ടുപാതകളിലൂടെ ആളുകൾ കടക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെല്ലാം  പരിശോധന നടത്തുന്നുണ്ട്.  കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നില്ല എന്നും പോലീസ് ഉറപ്പാക്കും. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് ഏർപ്പെടുത്തിയിരുന്നതിലും ശക്തമായ നിയന്ത്രണങ്ങളാണ് ജില്ലാ അതിർത്തിയിൽ ഇത്തവണ ഏർപ്പെടുത്തിയിട്ടുളളത്.

കട്ടപ്പന, മൂന്നാര്‍, തൊടുപുഴ തുടങ്ങി ജില്ലയിലെ തിരക്കേറിയ  മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കൊവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളില്‍ ആവശ്യത്തിന് ഐസിയു ബെഡ്, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന്  ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട് .

ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഓരോ ആശുപത്രികളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരെയും  നിയോഗിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല ഓക്‌സിജന്‍ വാര്‍ റൂമും  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News