ലക്ഷക്കണക്കിനാളുകൾ മരിച്ചു വീഴുമ്പോൾ ” കൊവിഡ് ചെറിയൊരു പനിയാണ്. അതിനെ കുറച്ച് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നു : കങ്കണ

നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. നടി ഇപ്പോൾ ക്വാറന്റീനിലാണ്.

കൊവിഡ് ബാധിതയായപ്പോഴും കങ്കണയുടെ പ്രതികരണങ്ങൾ വിചിത്രമാണ്.ലോകമൊട്ടാകെ ലക്ഷക്കണക്കിനാളുകൾ മരിച്ചു വീഴുമ്പോൾ ഇത് ചെറിയൊരു പനിയാണ്. അതിനെ കുറച്ച് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നുവെന്നാണ് കങ്കണ പറയുന്നത് .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണിനു ചുറ്റും അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും ഹിമാചലിനു പോകാൻ തയാറെടുക്കുന്ന സമയത്താണ് കോവിഡ് പിടികൂടിയതെന്നും കങ്കണ പറഞ്ഞു.‌

ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ കേസെടുത്തിരുന്നു.തൃണമൂല്‍ നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News