ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും:മമ്മൂട്ടിയുടെ കൊവിഡ് സന്ദേശം

ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം’; മമ്മൂട്ടിയുടെ ശബ്ദത്തിൽ കൊവിഡ് സന്ദേശം

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതീ ഭീകരമായി തുടര്ന്ന് സാഹചര്യത്തിൽ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ശബ്ദത്തിൽ ഒരു കൊവിഡ് സന്ദേശം. കൊവിഡ് മുന്നണി പോരാളികൾക്ക് വേണ്ടിയും നമ്മൾ ഓരോരുത്തർക്ക് വേണ്ടിയും നിയമങ്ങൾ പാലിക്കാമെന്ന് മമ്മൂട്ടി പറയുന്നു. ക്ഷമ കൊണ്ട് മാത്രമേവ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് താരം ഓർമിപ്പിക്കുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ:

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കും ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.

മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള ഈ കൊവിഡ് സന്ദേശ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു. നിർമ്മാതാവ് ജോബി ജോർജ്, സംവിധായകൻ സന്തോഷ് വിശ്വനാഥ് ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News