കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കോഴിക്കോട് ജില്ലയിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കി. സർക്കാർ അനുവദിച്ച കടകൾ മാത്രമേ തുറന്നിട്ടുള്ളു. ജില്ലയിലെ ഒട്ടുമിക്ക കവലകളും പൊലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിരിക്കുകയാണ്. കണ്ടെയ്മെന്റ് സോണിലുള്ള പല റോഡുകളും അടച്ചിരിക്കുകയാണ്.

അനാവശ്യമായി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് എതിരെ കേസ് എടുക്കുന്നുണ്ട് . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി180 സെക്ടറൽ മജിസ്ട്രട്ടുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയിട്ടുളളത്.

പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കുകയാണ് ഉത്തരവാദിത്തം. കാക്കൂർ , കായക്കൊടി , മൂടാടി , തിക്കോടി ഗ്രാമപഞ്ചായത്തുകൾ ക്രിട്ടിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തി. 30 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ക്രിട്ടിക്കലായി പ്രഖ്യാപിക്കുന്നത്.

കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും ഹൈ ടി.പി. ആർ തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കി. 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ളതിനാലാണ് ഈ വിഭാഗത്തിൽ പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News