
അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആവശ്യത്തിനുള്ള വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ 3 മാസത്തിനകം 18 വയസിന് മുകളിലുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയും
3 കോടി ഡോസാണ് ഇനി വേണ്ടി വരിക. പക്ഷെ ഇതുവരെ 40 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചിട്ടിലുള്ളത്. 2.6 കോടി ഡോസ് വാക്സിന്‍ കൂടി ദില്ലിക്ക് വേണമെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here