ലോക്​ഡൗൺ: യാത്രാപാസിന്​ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാം, മാർഗനിർദ്ദേശങ്ങൾ അറിയാം

തിരുവനന്തപുരം: കൊവിഡ്​ വ്യാപനം തടയാൻ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ ലോക്​ഡൗണിൽ യാത്ര നിയന്ത്രണം കർശനമായി തുടരും. അത്യാവശ്യഘട്ടങ്ങളിൽ പൊലീസ്​ നൽകുന്ന പാസ്​ ഉപയോഗിച്ച്​ യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങൾ ​ പുരോഗമിക്കുന്നു . ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിൽ ഓൺലൈനായാണ്​ പാസിന്​ അപേക്ഷിക്കേണ്ടത്​. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ഈ സംവിധാനം ഇന്ന്​ വൈകീ​ട്ടോടെയാണ്​ നിലവിൽ വരിക. അതുവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്​മൂലം ഉപയോഗിച്ച്​ യാത്രചെയ്യാം.

പാസിന്​ അപേക്ഷിക്കുമ്പോൾ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ:
തിരിച്ചറിയൽ കാർഡുള്ള അവശ്യസേവന വിഭാഗക്കാർക്കു ജോലിക്കു പോകാൻ പാസ് വേണ്ട.
ഇന്ന്​ സ്വയം തയാറാക്കിയ സാക്ഷ്യപത്രം മതി.
അടിയന്തര ആവശ്യങ്ങൾക്ക് (മരണം, ആശുപത്രി, വിവാഹം തുടങ്ങിയവ) യാത്ര ചെയ്യുന്നവർക്കും ഇന്ന്​ സത്യവാങ്​മൂലം കരുതിയാൽ മതി.
ഇന്ന്​ വൈകുന്നേരത്തോടെ ഓൺലൈൻ സംവിധാനം നിലവിൽ വരും.
വീട്ടുജോ‍ലിക്കാർ, കൂലിപ്പ‍ണിക്കാർ, തൊഴിലാളികൾ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ ഓൺലൈനിൽ പാസിന് അപേക്ഷ നൽകണം. ഇത്​ നേരി​ട്ടോ തൊഴിൽദാതാവ് വഴിയോ ചെയ്യാം.
ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും പാസ് നൽകും
അവശ്യസേവന വിഭാഗങ്ങൾ ഒഴികെയുള്ളവർ പുറത്തിറങ്ങുമ്പോൾ ഈ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം

ട്രെയിൻ, വിമാന യാത്രക്കാർ ശ്രദ്ധിക്കാൻ:

ലോക്​ഡൗണിൽ റോഡ്​, ജല പൊതുഗതാഗതം പുർണമായും നിർത്തിവെച്ചിരിക്കുകയാണ്​. ചുരുക്കം ചില ട്രെയിനുകളും വിമാനങ്ങളും മാത്രമാണ്​ സർവീസ്​ നടത്തുന്നത്​. ഇതിനായി വിമാനത്താവളങ്ങളിലേക്കും റെയിൽവെസ്​റ്റേഷനിലേക്കും ടാക്​സി, സ്വകാര്യ വാഹനങ്ങളിൽപോകുന്നവർ ടിക്കറ്റ്​ ​കൈയിൽ കരുതണം. പൊലീസ്​ ഉദ്യോഗസ്​ഥർ ആവശ്യപ്പെട്ടാൽ ഇത്​ കാണിച്ച്​ കൊടുക്കണം.

ടാക്​സി, സ്വകാര്യവാഹനങ്ങൾ അവശ്യഘട്ടത്തിൽ പുറത്തിറക്കാം
ചികിത്സ, മരുന്ന്​, കോവിഡ്​ വാക്​സിനേഷൻ തുടങ്ങിയ അവശ്യഘട്ടങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങളിലും ഓൺലൈൻ, ടാക്​സി വാഹനങ്ങളിലും യാത്ര അനുവദിക്കൂ. ഇത്തരം യാത്രകളിൽ പാസ്​ കൈയിൽ കരുതണം.

ജോലിസ്ഥലത്തേക്ക് ​ പോകുന്ന നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ്​ തൊഴിലാളികൾ, വാക്സിൻ എടുക്കേണ്ടവർ, ചികിത്സക്കും കൂട്ടിരിപ്പിനുമായി ആശുപത്രിയിൽ പോകുന്നവർ, കൊവിഡ് സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വീട്ടുജോലിക്കാർ, പ്രായമായവരെയും കിടപ്പുരോഗികളെയും പരി‍ചരിക്കുന്നവർ എന്നിവർക്കും യാത്ര ചെയ്യാം. പ്രവർത്തനാനുമതിയുള്ള തൊഴിൽമേഖലയിലുള്ളവർ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം.

അന്തർജില്ല യാത്രക്ക്​ പാസില്ല

മറ്റു ജില്ലകളിലേക്കുള്ള യാത്രക്ക്​ നിലവിൽ പാസ്​ അനുവദിക്കില്ല. അത്യാവശ്യഘട്ടത്തിൽ പോകുന്നവർ പേരും വിലാസവും യാത്രാ ഉ‍ദ്ദേശ്യവും രേഖപ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം.

ചരക്ക്​ വാഹനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും ജില്ലക്ക്​ ​പുറത്തേക്ക്​ പോകാം. ഇവർ കോവിഡ് പോർട്ടലിൽ (covid19jagratha.kerala.nic.in) റജിസ്റ്റർ ചെയ്യണം.

ലോക്​ഡൗണിലെ പ്രധാന നിർദേശങ്ങൾ:
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്​
മ​റ്റ് സം​സ്ഥാ​ന യാ​ത്ര ചെ​യ്തു​വ​രു​ന്ന​വ​ര്‍ കോ​വി​ഡ്​ ജാ​ഗ്ര​ത പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത് നി​ര്‍ബ​ന്ധം. അ​ല്ലെ​ങ്കി​ല്‍ സ്വ​ന്തം ചെ​ല​വി​ല്‍ 14 ദി​വ​സം ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യ​ണം
ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ. ഇടപാ‍ടുകാരില്ലാതെ 2 വരെ പ്രവർത്തിക്കാം.
ഹാ​ര്‍ബ​ര്‍ ലേ​ലം ഒ​ഴി​വാ​ക്കും
അ​ന്ത​ര്‍ജി​ല്ല യാ​ത്ര​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യ​വും ഉ​ള്‍പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ സ​ത്യ​വാ​ങ്മൂ​ലം ​ക​രു​ത​ണം.
വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, വ​ള​രെ അ​ടു​ത്ത രോ​ഗി​യാ​യ ബ​ന്ധു​വി​നെ സ​ന്ദ​ര്‍ശി​ക്ക​ല്‍, രോ​ഗി​യെ മ​റ്റൊ​രി​ട​ത്തേ​ക്ക്​ കൊ​ണ്ടു​പോ​ക​ൽ മു​ത​ലാ​യ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത കാ​ര്യ​ങ്ങ​ള്‍ക്കു​മാ​ത്ര​മേ ജി​ല്ല വി​ട്ടു​ള്ള യാ​ത്ര അ​നു​വ​ദി​ക്കൂ.
മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, നേ​ര​ത്തേ നി​ശ്ച​യി​ച്ച വി​വാ​ഹം എ​ന്നി​വ​ക്ക്​ കാ​ർ​മി​ക​ത്വം വ​ഹി​ക്കേ​ണ്ട പു​രോ​ഹി​ത​ന്മാ​ർ​ക്ക് ജി​ല്ല വി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നും തി​രി​ച്ചു​പോ​കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മി​ല്ല. ഇ​വ​ർ സ്വ​യം ത​യാ​റാ​ക്കി​യ സ​ത്യ​പ്ര​സ്താ​വ​ന, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്, ക്ഷ​ണ​ക്ക​ത്ത് എ​ന്നി​വ ക​രു​ത​ണം.
വാ​ര്‍ഡ്ത​ല സ​മി​തി​ക്കാ​ര്‍ക്ക് വാ​ര്‍ഡി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ പാ​സ് ന​ല്‍കും
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക് പു​റ​ത്തു​പോ​കു​ന്ന​വ​ർ പൊ​ലീ​സി​ൽ​നി​ന്ന്​ മു​ൻ​കൂ​ട്ടി പാ​സ് വാ​ങ്ങ​ണം.
ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മ​തി​യാ​കാ​തെ വ​രു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളെ പ​രി​ശീ​ല​നം ന​ല്‍കി സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​വി​ഡ് ബാ​ധി​ത​ര​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി അ​വ​ര്‍ക്ക് നി​ർ​മാ​ണ സ്ഥ​ല​ത്തു​ത​ന്നെ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ന​ല്‍കേ​ണ്ട ബാ​ധ്യ​ത ക​രാ​റു​കാ​ര​ന്/ കെ​ട്ടി​ട ഉ​ട​മ​ക്കു​ണ്ട്.
അ​തി​നു സാ​ധി​ക്കാ​ത്ത​പ​ക്ഷം അ​വ​ര്‍ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കണം
വീ​ട്ടി​നു​ള്ളി​ല്‍ പൊ​തു ഇ​ട​ങ്ങ​ള്‍ കു​റയ്​ക്ക​ണം.
അ​യ​ല്‍ വീ​ട്ടു​കാ​രു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ ഡ​ബ്​​ള്‍ മാ​സ്ക് നി​ര്‍ബ​ന്ധം. അ​വ​രി​ല്‍നി​ന്ന് എ​ന്തെ​ങ്കി​ലും സ്വീ​ക​രി​ച്ചാ​ല്‍ കൈ​ക​ഴു​ക​ണം.
പു​റ​ത്തു​പോ​യി​വ​രു​ന്ന മു​തി​ര്‍ന്ന​വ​ര്‍ കു​ട്ടി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
വീ​ട്ടി​ല്‍ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​ന്‍ ജ​നാ​ല​ക​ള്‍ തു​റ​ന്നി​ട​ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News