കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള നയം പരിഷ്‌കരിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള നയം പരിഷ്‌കരിച്ചു.കൊവിഡ് ഹെൽത്ത് കെയറിൽ അഡ്മിറ്റ് ചെയ്യാൻ കോവിഡ് പോസിറ്റീവ് ആകണമെന്ന് നിർബന്ധമില്ല.ലക്ഷണമുള്ളവരെയും അഡ്മിറ്റ് ചെയ്യാമെന്നും നിർദേശം .അതേസമയം , കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കർശന നിർദ്ദേശമുണ്ട് .നടപടി ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നു . കര്‍ശന നിയന്ത്രണത്തിലൂടെ രോഗ വ്യാപനം തടയുന്നതിന്‌ വേണ്ടിയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത് . ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ പോലീസിന്റെ പാസും മറ്റ സാഹചര്യത്തില്‍ സത്യവാങ്മൂലവും കൈയില്‍ കരുതണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News