ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവര്‍ണര്‍

ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു ഗവര്‍ണര്‍. വൈകിട്ട് 7 മണിക്ക് മുന്നേ രാജ്ഭവനില്‍ എത്താനാണ് നിര്‍ദേശം. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന് പരിഷ്‌കാരങ്ങള്‍ വേണമെന്നും ഗൂഢാലോചന നടക്കുന്നതായും മമത ബാനര്‍ജി ആഞ്ഞടിച്ചു.

ബംഗാളിന് ഒരു നട്ടെല്ലുണ്ടെന്നും അത് വളയില്ലെന്നും മമത പ്രതികരിച്ചു. അതിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സമതി സംഘര്‍ഷങ്ങളില്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.

അധികാരത്തുടര്‍ച്ചക്ക് പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും പരസ്യപോര് തുടങ്ങിയത്. ബംഗാളിലെ സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയെങ്കിലും പ്രതികൂല നിലപാടാണ് മമത സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇതോടെയാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത്. വൈകിട്ട് 7 മണിക്ക് മുന്നെ രാജ്ഭവനില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേ സമയം കേന്ദ്ര സര്‍ക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ആഞ്ഞടിച്ചു മമത ബാനര്‍ജി രംഗത്തെത്തി. ഗൂഢാലോചന നടക്കുന്നുവെന്ന് മമത ആരോപിച്ചു.

എല്ലാ കേന്ദ്രമന്ത്രിമാരും ബംഗാളില്‍ വന്നിറങ്ങി.ബിജെപി പണമൊഴുക്കുകയാണെന്നും പറഞ്ഞ മമത തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി മാറ്റങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ബെംഗാളിന് ഒരു നട്ടെല്ലുനണ്ട്. അത് ആരുടെയും മുന്നില്‍ വളയില്ലെന്നും മമത പ്രതികരിച്ചു.

ജനവിധി അംഗീകരിക്കാന്‍ ഇതുവരെ ബിജെപി തയ്യാറാകുന്നില്ലെന്നും മമത വിമര്‍ശിച്ചു. അതേ സമയം സംസ്ഥാനത്തെ അക്രമങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര അമന്ത്രാലയം നിയോഗിച്ച നാലംഗ സമതി ബംഗാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ റിപ്പോര്‍ട്ട് കൈമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News