പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ മുന്നണി രൂപീകരിക്കാൻ നീക്കം. അമരീന്ദർ സിങ്ങിന്റെ ഏറ്റവും വലിയ വിമർശകനായ നവജ്യോത് സിങ് സിദ്ധു ചില എംഎൽമാരുമായും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന. ഒരിടവേളയ്ക്ക് ശേഷമാണ് അമരീന്ദർ സിങ്ങിനെതിരായ പടയൊരുക്കം ശക്തമാക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഒരിടവേളക്ക് ശേഷം പഞ്ചാബ് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുന്നത്. അമരീന്ദർ സിങ്ങിനെതിരെ നവജ്യോത് സിങ് സിദ്ധിവിന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നത്.  ചില എംഎൽമാരുമായും മന്ത്രിമാരുമായും സിദ്ധു കൂടിക്കാഴ്ച നടത്തിയതയാണ് വിവരം.

അമരീന്ദർ സിങ്ങിനെതിരെ മറുപക്ഷത്തുള്ളവർ മുന്നണി രൂപീകരിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. മുൻ പിസിസി അധ്യക്ഷൻ പ്രതാപ് സിങ് ബാജ്‌വയും കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി ഷംഷേർ സിങ്ങും നടത്തുന്ന ചെറുവിമർശനങ്ങൾ ഒഴിച്ചാൽ കഴിഞ്ഞ കുറച്ചു നാളുകളായി അമരീന്ദറിനെതിരെ ഒറ്റയ്ക്കു യുദ്ധം നയിക്കുകയാണ് സിദ്ദു.

അതിനിടയിലാണ് നീക്കങ്ങൾ ഇപ്പോൾ ശക്തമാക്കിയത്. സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗാരി കേസിലെയും തുടർന്ന് കോട്കാപുരയിലുണ്ടായ പൊലീസ് വെടിവയ്പ്പിലെയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മയക്കുമരുന്ന് മാഫിയയ്ക്കു തടയിടാനും മുഖ്യമന്ത്രിയ്ക്ക് മുകളിൽ സമ്മർദ്ദം ചെലുതാനും നീക്കമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here