കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മുദ്രാവാക്യം വിളികളോടെയായിരുന്നു സഹപ്രവര്‍ത്തകര്‍ പ്രിയസഖാവിന് യാത്രാമൊഴി നല്‍കിയത്.

എറണാകുളം രവിപുരം ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു പ്രിയ സഖാവ് കെ കെ ശിവന് കണ്ണീരോടെ യാത്രാമൊഴി നല്‍കിയത്. അടുത്ത ബന്ധുക്കള്‍ മാത്രം പിപിഇ കിറ്റ് ധരിച്ച് സംസ്‌കാര ച്ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിന്‍സെന്റ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ 63ാം ഡിവിഷന്‍ കൗണ്‍സിലര്‍ ആയിരുന്നു കെ കെ ശിവന്‍.

സിഐടിയു എറണാകുളം ജില്ലാ കമിറ്റിയംഗവും ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു. പട്ടികജാതി ക്ഷേമസമിതി എറണാകുളം ജില്ലാ ട്രഷറര്‍, വൈറ്റില സി പി ഐ എം എരിയ കമ്മിറ്റിയംഗം എന്നി നിലകളില്‍ കൂടി സജീവ പ്രവര്‍ത്തകനായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിതനായ അദ്ദേഹത്തെ പിവിഎസ് സെന്ററിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തിരുവാങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവാണ് ഭാര്യ. ഡിഗ്രി വിദ്യാര്‍ത്ഥി വിവേക്, പ്ലസ് ടു വിദ്യാര്‍ത്ഥിനി വോള്‍ഗ എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News