ആശങ്കയായി  പ്രതിദിന കൊവിഡ് കേസുകൾ; തുടർച്ചയായ മൂന്നാം ദിനവും പ്രതിദിന രോഗികൾ നാല് ലക്ഷത്തിന് മുകളിൽ

ആശങ്കയായി  പ്രതിദിന കൊവിഡ് കേസുകൾ. തുടർച്ചയായ മൂന്നാം ദിനവും പ്രതിദിന രോഗികൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിൽ 4,01,078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4178 മരണവും റിപ്പോർട്ട് ചെയ്തു. രോഗ വ്യാപനം രൂക്ഷമായതോടെ
കർണാടകയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഈ മാസം 24 വരെയാണ് സമ്പൂർണ ലോക്ഡൗണ്‍.  നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കൊവിഡ് നാല് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 4, 01,078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4178 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 54,022 പുതിയ കേസുകളും, 898 മരണവും റിപ്പോർട്ട് ചെയ്തു. 372 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശിൽ  28,076 പേർക്കാണ് കൊവിസ് ബാധിച്ചത് . തമിഴ്നാട്ടിൽ  26,465 പുതിയ കേസുകളും 197 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രപ്രദേശിൽ 17,188 പേർക്കും ബംഗാളിൽ 19,216 പേർക്കും  രോഗം സ്ഥിരീകരിച്ചു.
19,832 പേരാണ് ദില്ലിയിൽ കൊവിഡ് പോസിറ്റീവ് ആയത്. 341 ആളുകൾക്ക് ജീവൻ നഷ്ടമായി. രാജസ്ഥാനിൽ 18,231 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ ഉത്തരാഖണ്ഡിൽ  9,642 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 48,781 പേർക്കാണ് കർണാടകയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്
കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ കർണാടകയ്ക്ക് പിന്നാലെ  തമിഴ്‌നാട്ടിലും ലോക്ഡൗൻ പ്രഖ്യാപിച്ചു.
10 തിയതി മുതൽ 24 വരെയാണ് നിയന്ത്രണം ഉണ്ടാവുക.  നിലവിൽ കേരളം, തമിഴ്നാട്, കർണാടക അടക്കം 9 സംസ്ഥാനങ്ങളിൽ ആണ് രോഗ വ്യാപനം കൂടുതൽ.
അതേസമയം മുന്നൊരുക്കം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയാൽ മൂന്നാം വ്യാപനം തടയാൻ കഴിയുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക തലം മുതൽ നിയന്ത്രണങ്ങൾ എത്തരത്തിൽ നടപ്പിലാക്കുന്നു എന്നതിനു അനുസരിച്ച് ആയിരിക്കും വ്യാപന തോത് എന്നും ആരോഗ്യമന്ത്രാലയതിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News