മാസ്കിനും പൾസ് ഓക്സിമീറ്ററിനും അമിത വില ഈടാക്കിയാൽ കടുത്ത നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി .മെഡിക്കൽ ഷോപ്പുകളോ മറ്റ് കഥകളോ ഇത്തരത്തിൽ അമിതവില ഈടാക്കിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .

അതേസമയം,വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു .സ്വകാര്യലാബുകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി .ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. പൾസ് ഓക്സിമീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണം.

കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി.ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പ്പെടുന്നവർ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here