കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ നിർദേശം നൽകി. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി .
അതേസമയം,വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു .സ്വകാര്യലാബുകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി .ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. പൾസ് ഓക്സിമീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണം.
കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി.ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പ്പെടുന്നവർ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here