ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണം: മുഖ്യമന്ത്രി

ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത് നഗരസഭ തലത്തില്‍ ഒരു കോര്‍ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നേതൃത്വം. സെക്രട്ടറി, എസ്എച്ച്ഒ, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താം.

മഴക്കാല പൂര്‍വ ശുചീകരണത്തിലും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മാര്‍ക്കറ്റുകള്‍ ശുചിയാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താല്‍ എല്ലാം ഭംഗിയാകും. വ്യക്തിക്ക് കൊവിഡ് ബാധിച്ചാല്‍ ഏത് രീതിയിലാണ് രോഗിയും ആരോഗ്യ സംവിധാനവും പ്രവര്‍ത്തിക്കേണ്ടത് എന്നതിന് കൃത്യമായ രീതി രൂപപ്പെടുത്തി.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണം. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ അവര്‍ക്ക് വേണ്ടി ലഭ്യമാക്കും.

രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്ടാക്ടായിരിക്കും. അവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് ഉറപ്പുവരുത്തേണ്ടത് വാര്‍ഡ് തല സമിതിയുടെ ഉത്തരവാദിത്തമാണ്.

രോഗികളാകുന്നവര്‍ അവരുടെ വാര്‍ഡ് മെമ്പറുടെ നമ്പര്‍ കൈയ്യില്‍ കരുതണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News