ലോക്ഡൗണ്‍: എന്തും എപ്പോഴും വീടുകളില്‍ എത്തിച്ചു നല്‍കാന്‍ തയ്യാറായി ഡിവൈഎഫ്ഐ

സംസ്ഥാനത്ത് ലോക്ഡൗണ്‍ സമ്പൂര്‍ണം. ഈ ലോക്ഡൗണ്‍ സമയത്ത് സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും പുറത്തിറങ്ങി വാങ്ങാന്‍ പലര്‍ക്കും ഭയമാണ്. കൊവിഡ് ബാധിക്കുമോ എന്ന ഭയം ഇന്ന് എല്ലാവരിലുമുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് കൈത്താങ്ങാവുകയാണ് ഡിവൈഎഫ്‌ഐ. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇനി പുറത്തിറങ്ങി ബുദ്ധിമുട്ടേണ്ട. എന്തും എപ്പോഴും വീടുകളില്‍ എത്തിച്ചു നല്‍കാന്‍ തയ്യാറാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

ഹെല്‍പ് ഡെസ്‌കും ഫ്രീ ഹോം ഡെലിവറിയുമായാണ് ഡിവൈഎഫ്ഐ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെടൊഗമാകുന്നത്. ലോക്ഡൗണ്‍ സമയത്ത് അത്യാവശ്യ സാധന – സാമഗ്രികള്‍ വാങ്ങി നല്‍കാനായി അതാത് പ്രദേശത്തെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റികളുടെ കോള്‍ സെന്ററിലേക്ക് വിളിച്ചാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel