ഓക്‌സിജന്‍ ലഭ്യത കാര്യക്ഷമമാക്കുവാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

തിരുവനന്തപുരം ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമ്മാർ ഏജന്‍സികളിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം, കൃത്യമായ വിതരണം എന്നിവ ഉറപ്പാക്കും. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയ്ക്കാണ് ഇവരുടെ ഏകോപന ചുമതല. അമിതവില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനാവശ്യമായ നടപടിയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 64 പേർ കൂടി മരിച്ചതോടെ ആകെ മരണം 5746 ആയി. 27,456 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News