കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; തൃശൂര്‍ നഗരത്തില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗര പരിധിയില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍. 350 പേരെ അറസ്റ്റ് രേഖപ്പെടുത്തി. 200 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്തതിന് 721 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 641 പേര്‍ക്കെതിരെയും നടപടിയെടുത്തു.

ക്വാറന്റീന്‍ ചട്ടലംഘനവും കണ്ടെയിന്‍മെന്റ് സോണ്‍ ലംഘനത്തിലുമായി 735 പേര്‍ക്കെതിരെയും നടപടിയെടുത്തു. 7,28,000 രൂപ പിഴയീടാക്കി.

ലോക്ക് ഡൗണ്‍ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരുമെന്നും പൊലീസ് പാസ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും കമ്മീഷണര്‍ ആര്‍.ആദിത്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel