എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് പോസിറ്റീവ്

ഡെറാഡൂൺ:വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് സ്ഥിരീകരിച്ചു.ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ 110 ഡോക്​ടർമാരും, നഴ്​സുമാരുമാണ്​ കോവിഡ്​ പോസിറ്റീവായത്​.

എയിംസിലെ പി.ആർ.ഒ ഹരീഷ്​ തപില്യാൽ ആണ്​ ആരോഗ്യ പ്രവർത്തകർക്ക്​കൊവിഡ് ​ സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്​. മുഴുവൻ ജീവനക്കാരും വാക്​സിൻ സ്വീകരിച്ചിരുന്നു. കൊവിഡ് ​ രോഗികളുമായി ഇടപെടലാകാം രോഗ കാരണമെന്ന്​ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.ചീഫ്​ മെഡിക്കൽ സൂപ്രണ്ടൻറ്​ വി​ജയേഷ്​ ഭരദ്വാജി​ന്​ നേരത്തെ കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News