വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ അനാവശ്യമായി ബന്ധപ്പെടരുതെന്ന് അധികൃതർ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട  വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന് അധികൃതർ.

അല്ലാതെയുള്ള കാളുകൾ യഥാർത്ഥ ആവശ്യത്തിന് തടസമാകുന്നതായി അധികൃതർ അറിയിച്ചു. വിദേശത്തു നിന്ന് സഹായം എത്തിക്കാൻ നിരവധി പേർ തയ്യാറാകുന്ന സാഹചര്യത്തിലാണ്  ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ചുമതല (ഫോൺ: 9446001265). എസ്സ്. കാർത്തികേയൻ 9447711921, കൃഷ്ണ തേജ – 9400986111, വിഘ്‌നേശ്വരി ഐ. എ. എസ് – 9446413107 എന്നിവരാണ് മറ്റുള്ളവർ. 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പർ: 8330011259.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News