പ്രത്യാശയോടെ മഹാരാഷ്ട്ര;  പുതിയ രോഗികൾ  53,605; രോഗമുക്തി നേടിയവർ 82,266

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ  53,605 പുതിയ കൊവിഡ്  കേസുകളും 864 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.   82,266 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരക്കോടി കടന്നു  50,53,336 ആയി ഉയർന്നു. രോഗമുക്തി നേടിയവർ  43,47,592,  മരണസംഖ്യ 75,277. ചികിത്സയിൽ കഴിയുന്നവർ  6,28,213

അതേസമയം, മുംബൈയിൽ  കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി . 2678 പുതിയ  കൊവിഡ്  കേസുകളും 62 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.  3608 പേർക്ക് അസുഖം ഭേദമായി. ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം  6,74,072 ആയി രേഖപ്പെടുത്തി. രോഗമുക്തി നേടിയവർ  6,10,043, മരണസംഖ്യ 13,749. ചികിത്സയിൽ കഴിയുന്നവർ  48,484.

കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ  മഹാരാഷ്ട്രയിലും തലസ്ഥാനമായ മുംബൈയിലും രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുമാണ് രേഖപ്പെടുത്തിയത്.  പകർച്ചവ്യാധിയെ നേരിടാൻ കൂടുതൽ മെഡിക്കൽ ഓക്സിജൻ, റിംഡെസിവിർ കൂടാതെ  കൊവിഡ് വാക്സിനുകളും  സംസ്ഥാനം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News