കോഴിക്കോട് കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം കൂടുതല്‍ സൗകര്യമൊരുക്കിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂര്‍ , വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച്ച രാവിലെ മുതല്‍ അടച്ചിടും.

നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സ സൗകര്യങ്ങള്‍ ദിവസേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 48 കൊവിഡ് ആശുപത്രികളാണുള്ളത്. ആശുപത്രികളില്‍ മെഡിക്കല്‍ നോഡല്‍ ഓഫീസര്‍മാരെയും കോര്‍ഡിനേറ്റര്‍മാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കൊവിഡ് ബാധിതരെയുമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. 48 ആശുപത്രികളിലായി 784 കിടക്കകളാണ് ഒഴിവുള്ളത്.

വെന്റിലേറ്ററുകറോട് കൂടിയ ഐ.സി.യു 66 എണ്ണവും 15 വെന്റിലേറ്ററുമാണ് നിലവില്‍ ഒഴിവുള്ളത്. 1234 ഓക്‌സിജന്‍ വിതരണമുള്ള കിടക്കകളില്‍ 347 എണ്ണം ഒഴിവാണ്. സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളില്‍ 206 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 573 കിടക്കകളും ഒഴിവുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ പത്ത് ആശുപത്രികളിലാണ് കൊവിഡ് ചികിത്സ സൗകര്യമൊരുക്കിയിട്ടുള്ളത്.

ബീച്ച് ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രിയും ഇതിലുള്‍പ്പെടും .അതേസമയം, ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മെയ് 16 ന് അര്‍ദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here