3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ; ജനപിന്തുണയ്ക്ക് നന്ദി അറിയിച്ച് കോഴിക്കോട് കളക്ടര്‍

കൊവിഡ് കാലത്ത് 3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് ആരംഭിച്ച കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ 3 കോടി സന്ദര്‍ശകര്‍ എന്ന നാഴികക്കല്ല് മറികടന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായാണ് കൊവിഡ് 19 ജാഗ്രത ആപ്ലിക്കേഷന്‍ ആരംഭിച്ചത്.

മഹാമാരി കാലത്ത് പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിച്ച കൊവിഡ് പോര്‍ട്ടലിന് ലഭിച്ച പിന്തുണയ്ക്കും സഹകരണത്തിനും ജനങ്ങളോട് നന്ദി അറിയിച്ചാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു സന്തോഷവാര്‍ത്ത ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം സന്ദര്‍ശകരുടെ എണ്ണമടങ്ങുന്ന വിവരങ്ങളും പങ്കുവെച്ചു.

തിയ്യതി; സമയം – സന്ദര്‍ശകര്‍

28/03/2020; 1:30PM – 50022
31/03/2020; 8:50PM – 112050
17/04/2020; 03:20PM – 501189
29/04/2020; 09:55PM -1000775
28/05/2020; 11:00PM – 5010425
21/07/2020; 09:15PM- 1,00,00,248 Crore
29/11/2020; 01:53PM- 2,00,27,192 Crore
08/05/2021; 07:35PM – 3,00,03,913 Crore

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here