രാജ്യത്ത് 4,01078 പുതിയ കൊവിഡ് കേസുകള്‍, 4187 മരണം

ഇന്ത്യയില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,38,270 ആയി.

രാജ്യത്ത് രോഗമുക്തി നിരക്ക് 81.90 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ 17.01 ശതമാനമാണ് ആകെ രോഗബാധിതര്‍. കര്‍ണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ദില്ലിയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

ദില്ലിയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. പൊതുജന താത്പര്യം പരിഗണിച്ചാണ് നടപടി. സംസ്ഥാനത്ത് വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന ഘട്ടത്തില്‍ ഓക്സിജന്‍ സംവിധാനങ്ങള്‍ അടക്കം നിരവധി സഹായങ്ങളാണ് ബ്രിട്ടണും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News