ഓക്‌സിജന്‍ വിതരണം: നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണ്ണാടക

കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് നിയന്ത്രണം. ഓക്സിജന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ നല്‍കുന്ന രേഖകളുമായി എത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ നല്‍കും. വ്യക്തമായ കണക്കുകള്‍ ശേഖരിക്കുന്നതിനാണ് ഇത്തരമൊരു നിയന്ത്രണമെന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ കെ.വി രാജേന്ദ്ര പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിക ജിലേക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തിയ നടപടി പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇതുപോലൊരു സാഹചര്യത്തില്‍ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.

മംഗളൂരു ബൈകമ്പാടി മലബാര്‍ ഓക്സിജന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് കാസര്‍കോട് ജില്ലയിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത്. ജില്ലാ കളക്ടര്‍ നല്‍കുന്ന രേഖകളുണ്ടെങ്കിലേ ഓക്സിജന്‍ ലഭിക്കൂ എന്ന നിര്‍ദ്ദേശം വന്നതോടെ ഓക്സിജന് വേണ്ടി മംഗളൂരുവിനെ ആശ്രയികുന്ന കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികള്‍ പ്രയാസത്തിലായി. ദൂരക്കുറവ് കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്‌സിജന്‍ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel