ബേപ്പൂരിന് കൈത്താങ്ങുമായി നിയുക്ത എം എൽ എ പി എ മുഹമ്മദ് റിയാസിന്റെ ‌പ്രതിരോധ പ്രൊജക്ടിലേക്ക് ആംബുലൻസ്

കൊവിഡ് മഹാമാരിയില്‍ വലയുന്ന നാടിന് കൈത്താങ്ങാകുകയാണ് ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍. ബേപ്പൂരിനായി കൊവിഡ് പ്രതിരോധ പ്രോജക്ടിലേക്ക് ആംബുലന്‍സ് സമ്മാനിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ നിയുക്ത എം എല്‍ എ പി എ മുഹമ്മദ് റിയാസിന്റെ പ്രതിരോധ പ്രൊജക്ടിലേക്കാണ് ഇവര്‍ ആംബുലന്‍സ് സമ്മാനിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ബേപ്പൂരിലെ ജി എച്ച് എസ് എസ് പരിസരത്തെ ലളിതമായ ചടങ്ങില്‍ ആംബുലന്‍സ് സമ്മാനിക്കാനാണ് തീരുമാനം. ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്റെ (ഫോസ) നേതൃത്വത്തിലാണ് ആംബുലന്‍സ് നല്‍കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന ഫാറൂഖ് കോളജ് മുന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി പറഞ്ഞ് റിയാസും രംഗത്തെത്തി.

ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ മുഹമ്മദ് റിയാസ് കോളജ് യൂണിയന്‍ മുന്‍ ഭാരവാഹി കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel