സാഹിത്യകാരന്‍ സച്ചിദാനന്ദനെ ഫെയ്സ്ബുക് വിലക്കിയ സംഭവം അപലപനീയം: ഡി വൈ എഫ്‌ ഐ

കവി സച്ചിദാനന്ദനെ ഫേസ്ബുക് വിലക്കിയതിന് അപലപിച്ച് ഡി വൈ എഫ് ഐ. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ഡി വൈ എഫ് ഐ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘ഫെയ്സ്ബുക്കില്‍ മോദിയെയും അമിത്ഷായെയും വിമര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സച്ചിദാനന്ദനെ ഫെയ്സ്ബുക് വിലക്കിയ സംഭവം അത്യധികം അപലപനീയമാണ്. ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്‍.

അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്രമേല്‍ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണ്. അഭിപ്രായം സ്വതന്ത്രമായി പറയാനും, എഴുതാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്നതാണ്. ആ ഉറപ്പും അവകാശവുമാണ് ഇന്ത്യയില്‍ ഹനിക്കപ്പെടുന്നത്.

മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫെയ്സ്ബുക്ക് വിലക്ക്. ഇത് ജനാധിപത്യ വിരുദ്ധമാണ്.
സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ ഡി വൈ എഫ് ഐ അഭിവാദ്യം ചെയ്യുന്നു. മോദിസര്‍ക്കാരിന്റേയും സംഘ്പരിവാറിന്റെയും അസഹിഷ്ണുത നിറഞ്ഞ ഇത്തരം ശത്രുതാപരമായ നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel