അനാവശ്യ ഇ പാസ് അപേക്ഷകള്‍ തള്ളും: ലഭിച്ച അപേക്ഷകള്‍ ഇതുവരെ 85000 , അനുവദിച്ചത് 8000

ലോക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേക്ഷിച്ചത്. അതില്‍ 8000 പേര്‍ക്ക് പാസ് അനുവദിച്ചു. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്.

ജില്ലാ പൊലീസ് മേധാവികളുടെ വെബ്സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News