കടയ്ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കടയ്ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോഷി (36) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 11 മണി കഴിഞ്ഞാണ് സംഭവം. ജോഷിയുടെ വീടിന് സമീപത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുപതോളം പേര്‍ ചേര്‍ന്ന് ജോഷിയെ ഓടിച്ചു ജോഷിയുടെ വീട്ടിലേക്കുള്ള വഴിയിലിട്ടാണ് വെട്ടിയത്. കയ്യിലും കാലിലുമൊക്കെ ഗുരുതരമായി വെട്ടേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകം, വധശ്രമം, മോഷണം, കവര്‍ച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here