കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ. എല്ലാ പനി ക്ലീനിക്കുകളും കൊവിഡ്  ക്ലീനിക്കുകളാക്കും. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നി‍ർദ്ദേശം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ അതിവ്യാപനമുണ്ടാകുന്ന സാഹചര്യത്തിലാണ് ചികിത്സാ മാർഗരേഖ സർക്കാർ പുതുക്കിയത്. കൊവിഡ് ഒ.പിയിലെത്തുന്നവരിൽ പോസിറ്റീവായവർ ഉണ്ടെങ്കിൽ അവർക്ക് മതിയായ ചികിത്സ ഉറപ്പാക്കണം. ലാബ് പരിശോധനയും മരുന്നുമടക്കം.

ഈ മാസം 31 വരെ സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകണം. കൊവിഡ് ഇതര ചികിത്സകൾ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ വരുന്ന രോഗികൾക്ക് കൃത്യമായ നിർദേശം നൽകണം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കണം.

5 വെന്‍റിലേറ്റർ കിടക്കകൾ എങ്കിലും ഇവിടെ തയാറാക്കുകയും വേണം. രണ്ടാം നിര കൊവിഡ് കേന്ദ്രങ്ങളെ അതാത് താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്റ്റിറോയ്‌ഡുകളും മരുന്നുകളും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കണം. കിടപ്പ് രോഗികൾക്ക് ഓക്സിജൻ, ചികിത്സ എന്നിവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നി‌‍‌‌ർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News