അമിതാഭിനെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞ ആരാധകനോട് അഭിഷേക് ബച്ചന്റെ പ്രതികരണം

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ റിലീസായ ബിഗ് ബുള്‍ കണ്ടതിന് ശേഷമാണ് ഒരു ആരാധകന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ പങ്കു വച്ചത്. ചിത്രം കണ്ടുവെന്നും അഭിനയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ബിഗ്ബിയേക്കാള്‍ മികച്ചതാണെന്നുമാണ് ട്വീറ്റ് ചെയ്തത്.

കൂടുതല്‍ പ്രശസ്തരായ അച്ഛന്‍ അമിതാഭ് ബച്ചനും ‘അമ്മ ജയാ ബച്ചനും ഭാര്യ ഐശ്വര്യ റായ് ബച്ചനുമടങ്ങുന്ന പ്രമുഖ ചലച്ചിത്ര കുടുംബത്തിലെ അംഗമെന്ന നിലയില്‍ പലപ്പോഴും അഭിഷേക് ബച്ചനെ ചുറ്റിപ്പറ്റിയുള്ള പാപ്പരാസി കഥകള്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ആരാധകന്റെ അമിതമായ പ്രശംസ. എന്നാല്‍ അഭിഷേക് ആരാധകന് മറുപടിയും നല്‍കി.

‘നിങ്ങളുടെ അഭിനന്ദനത്തിന് വളരെ നന്ദി സര്‍. എന്നാല്‍ അദ്ദേഹത്തെക്കാള്‍ മികച്ച നടനാകാന്‍ ആര്‍ക്കും കഴിയില്ല.’ അഭിഷേക് റീട്വീറ്റ് ചെയ്തു
മുംബൈയിലെ കുപ്രസിദ്ധനായ സ്റ്റോക്ക് ബ്രോക്കര്‍ ഹര്‍ഷദ് മേത്തയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ബിഗ് ബുള്‍ എന്ന ചിത്രത്തിലെ നായകനാണ് അഭിഷേക് ബച്ചന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here