ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടി

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്, അതിനാല്‍ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ്രിവാൾ പറഞ്ഞു. വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും ഓക്സിജൻ ലഭ്യതയുള്ള കിടക്കകളുടെ എണ്ണവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

ഏപ്രില്‍ 19 മുതലാണ് ദില്ലിയില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ഒരു തവണ ലോക്ഡൗണ്‍ നീട്ടിയിരുന്നു. നിലവിലെ ലോക്ക്ഡൗണ്‍ മെയ് 10ന് അവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി വീണ്ടും നീട്ടിയത്. മെട്രോ സര്‍വീസുകള്‍ അടക്കം ഈ ഘട്ടത്തില്‍ നിര്‍ത്തിവെയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here