അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി.400 ലധികം ബസ്സുകളാണ് കുടുങ്ങിയത്.ബസ്സ് ജീവനക്കാർ ആശങ്കയിൽ.

കഴിഞ്ഞ മാസം 19 നാണ് അതിഥി തൊഴിലാളികളേയും കൊണ്ട് ബസ്സുകൾ ആസാമിലേക്ക് പുറപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ അവിടെ എത്തുകയും ചെയ്തു. തിരികെ വരാൻ മറ്റൊരു വിഭാഗം തൊഴിലാളികൾ തയാറാണെന്നറിയിച്ചിരുന്നെങ്കിലും കേരളത്തിൽ ലോക്ക് ഡൗൺ ആയതോടെ ഈ തൊഴിലാളികൾ പിന്മാറി.

ഇതോടെയാണ് അസ്സാം നാഗോൺ ഇസ്ലാംപെട്ടിയിൽ മാത്രം 50 തോളം ടൂറിസ്റ്റ് ബസ്സുകൾ കുടുങ്ങിയത്.ബംഗാളിലാണ് കൂടുതൽ കേരള ബസ്സുകൾ അകപ്പെട്ടത്.ബംഗാൾ ആസാം ബോർഡറുകളിലും ബസ്സുകൾ കുടുങ്ങി കിടക്കുന്നു. സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ബസ്സുടമകളുടേയും തൊഴിലാളികളുടേയും അഭ്യർത്ഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News