കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളീധരനും കെ.സുരേന്ദ്രനും ; എം.ടി.രമേശിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

കേരള ജനതയ്ക്ക് മുന്നില്‍ വീണ്ടും പരിഹാസ്യരായി ബി.ജെ.പി. നേതാക്കള്‍.കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളിധരനും കെ.സുരേന്ദ്രനും. കേന്ദ്രത്തിന്റെ അരി കൊണ്ടാണ് കേരളം കിറ്റ് നല്‍കുന്നതെന്ന വാദവുമായെത്തിയ എം.ടി.രമേശിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ.

കേരളത്തിന് അന്നവും പണവും നല്‍കി കേന്ദ്രം. 50000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളത്തിന് നല്‍കി എന്നാണ് കേന്ദ്ര സഹ മന്ത്രിയും ബിജെപി നേതാവുമായ വി. മുരളിധരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അവകാശപ്പെടുന്നത്. തൊട്ട് പിന്നാലെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പോസ്റ്റ് വന്നു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി കേരളത്തിന് 70000 മെട്രിക് ടണ്‍ സൗജന്യ അരിയെത്തി എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക്‌പോസ്റ്റ്. ഇതിലാര് പറയുന്നത് വിശ്വസിക്കണമെന്നാണ് ജനങ്ങളുടെ ചോദ്യം.

സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കള്‍ക്ക് പക്ഷെ കേന്ദ്രം നല്‍കിയെന്ന് പറയുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ല.

അതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ പോസ്റ്റ് വന്നത്. കേന്ദ്രത്തിന്റെ അരി എത്തി. സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും. കിറ്റില്‍ അരി കൊടുക്കാറില്ല എന്ന് അറിയാതെയാണോ അല്ല അറിഞ്ഞിട്ടാണോ രമേശിന്റെ പോസ്റ്റെന്ന് വ്യക്തമല്ല. എതായാലും രമേശിന് ട്രോളുകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍.

രമേശിനെ പരിഹസിച്ച് സി.പി.ഐ.എം. നേതാവ് എംവി. ജയരാജനും രംഗത്തെത്തി.ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -‘ കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല’. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം. എന്നാണ് എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News