കെ.എം.എം.എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ

കൊല്ലം ചവറ കെ.എം.എം എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ.ആദ്യഘട്ടത്തിൽ 370 ബെഡോടു കൂടിയ ആശുപത്രി ചൊവ്വാഴ്ചയോടെ പ്രവർത്തന സജ്ജമാകും.100 ഐ.സി.യു കിടക്കളും ഇതിൽ ഉൾപ്പെടും.

രാജ്യത്ത് ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓക്സിജൻ ഉപയോഗിച്ച് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ ഓക്സിജൻ കൂടി ഉറപ്പ് വരുത്തി 2000 കിടക്കകളോടെ ആശുപത്രി സംവിധാനം ഒരുക്കുന്നത്. കൊല്ലം ജില്ലയ്ക്ക് പുറമെയുള്ള ജില്ലകളിലെ കൊവിഡ് ബാധിതരെ കൂടി ഇവിടെ ചികിത്സിയ്ക്കും.

ചവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലും സ്കൂൾ ഗ്രൗണ്ടിലും ചവറ ഗവൺമെന്റ് കോളേജിലുമായാണ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്.ആദ്യ ഘട്ടത്തിൽ 370 ബെഡും 10 ദിവസത്തിനുള്ളിൽ 1600 ഓളം ബെഡുകളും തയാറാകുമെന്ന് ജില്ലാ കളക്ടർ അബ്ദുൾനാസർ പറഞ്ഞു.

ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയൽ വ്യക്തമാക്കി. 800 കിടക്കകൾ സജ്ജീകരിക്കുന്നത് സ്കൂൾ ഗ്രൗണ്ടിലാണ്. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10 ദിവസത്തിനുള്ളിൽ ആശുപത്രി സജ്ജമാക്കാനാണ് തീരുമാനം. കെ.എം.എം.എല്ലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ചരിത്രത്തിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ആതുരാലയം തയാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News