അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി ; ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്നാണ് അമിത് ഷായുടെ വിശ്വസ്തന്‍ കൂടിയായ ഹിമന്ത അവകാശപ്പെടുന്നത്. അതേസമയം, ഹിമന്തയെ പിണക്കിയാല്‍ തൃപുര അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും അത് ബാധിക്കുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തില്‍ ശക്തമായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിച്ച മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ തഴഞ്ഞാണ് ഹിമന്തയെ മുഖ്യമന്ത്രിയാക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് നേതാക്കളേയും ദില്ലിക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷാ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തി. പിന്നാലെ ഗുവാഹത്തിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് ഹിമന്തയെ മുഖ്യമന്ത്രി ആക്കാന്‍ തീരുമാനിച്ചത്.

75 സീറ്റുമായാണ് എന്‍ഡിഎ അധികാരത്തില്‍ ഉള്ളത്. ഇതില്‍ ബിജെപിക്ക് 60 സീറ്റുണ്ട്. എന്നാല്‍ ഹിമന്തയെ പിണക്കിയാല്‍ തിരിച്ചടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. 2015 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിക്ക് ഒപ്പം വന്ന നേതാവാണ് ഹിമന്ത. തിരികെ കോണ്‍ഗ്രസ് പാളയത്തിലേക്ക് മടങ്ങാന്‍ ഒരു മടിയും ഇല്ലാത്ത നേതാവ്. ജയിച്ചവരില്‍ അധികവും ഹിമന്തയുടെ വിശ്വസ്തരുമാണ്. അതുകൊണ്ട് കൂടിയാണ് ഹിമന്തയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

ഹിമന്ത കടുത്ത തീരുമാനം എടുത്താല്‍ തൃപുര അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും അത് ബാധിക്കുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തില്‍ ശക്തമായിരുന്നു. ഇതോടെയാണ് സര്‍ബാനന്ദ സോനോവാളിന് പുറത്തേക്ക് പോകേണ്ടിവന്നത്. അതേസമയം, സര്‍വാനന്ദയെ അനുനയിപ്പിക്കാന്‍ കേന്ദ്ര പദവി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News