അതിഥി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍ തൃശൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ ലേബര്‍ ഓഫിസിന്റെയും പ്രത്യേക താല്‍പര്യ പ്രകാരം ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് അംഗമായ ഫയര്‍ (FIRRE – Foundation for International Rehabilitation Research and Empowerment) എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്.

വിളിക്കേണ്ട നമ്പറുകള്‍: 9188526395, 9188526396, 9188526397, 9188526398.

അതേസമയം ,തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3753 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1929 പേര്‍ രോഗമുക്തരായി.ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here