ജയിലുകളില്‍ കൊവിഡ്​ രൂക്ഷം; വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചു

കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.തുടർന്ന് അതത്​ ജയില്‍ സുപ്രണ്ടുമാര്‍ക്ക്​ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ ഉത്തരവ് കൈമാറി ​.

ഉത്തരവനുസരിച്ച്‌​ സംസ്ഥാനത്തെ ജയിലുകളില്‍ ഏഴ്​ വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ റിമാന്‍ഡ്​/ വിചാരണത്തടവുകാരായി കഴിയുന്ന അന്തേവാസികള്‍ക്കാണ്​ ഇടക്കാല ജാമ്യം അനുവദിക്കുക. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ്​ നടപടിയെന്നും ജയില്‍ ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സര്‍ക്കുലര്‍ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്​ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നല്‍കി വിട്ടയക്കും. ഇങ്ങനെ ജാമ്യം നല്‍കി വിട്ടയച്ചവരുടെ വിശദ വിവരങ്ങള്‍ പൊലീസ്​ ഹെഡ്​ക്വാര്‍​ട്ടേഴ്​സില്‍ തിങ്കളാഴ്​ച വൈകീട്ട്​ അഞ്ച്​ മണിക്കകം സമര്‍പ്പിക്കണം​.

ഒന്നിലധികം കേസില്‍ ഉള്‍പ്പെട്ടവര്‍, ഇതര സംസ്ഥാനക്കാര്‍, മുന്‍ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവര്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവര്‍ക്ക് ജാമ്യത്തിന്​ അര്‍ഹത ഉണ്ടായിരിക്കില്ല. ജാമ്യം നല്‍കുന്നതില്‍ പിഴവുണ്ടാവാതിരിക്കാനും അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനും ജയിൽ സൂപ്രണ്ടുമാര്‍ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്​ച്ച വന്നാല്‍ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News