കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കും ; നിര്‍മല സീതാരാമന്‍

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍ ഇടയാകും. ഇന്‍പുട്ട് ക്രെഡിറ്റ് അനുകൂല്യം ലഭിക്കില്ല. അതുകൊണ്ട് തന്നെ ജിഎസ്ടി ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നത്.

അതോടൊപ്പം വാക്‌സിന്‍ ജിഎസ്ടിയുടെ 70 ശതമാനവും സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും നിലവില്‍ ചികിത്സക്കാവശ്യമായ 23 സാധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായാണ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കാന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News