കൂർക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ :നാടൻ കൂർക്ക മെഴുക്ക്പുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

രുചികരമായ ഒരു കേരളീയ വിഭവമാണ് കൂർക്ക മെഴുക്കുപുരട്ടി. തനി നാടൻ വിഭവമായ കൂർക്ക മെഴുക്കുപുരട്ടിയത് ചോറിനും കഞ്ഞിയ്ക്കും ഒപ്പം മാത്രമല്ല ചപ്പാത്തി, പൂരി എന്നിവയ്ക്കൊപ്പവും കഴിക്കാവുന്നതാണ്.പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂർക്ക.

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും പല തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കൂര്‍ക്ക. കൂര്‍ക്ക കഴിക്കുന്നത് ഒരിക്കലും നിങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തുകൊണ്ടും കൂര്‍ക്ക തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തൊണ്ടയിലെ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂര്‍ക്കതിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ കൊള്ളുന്നത് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക. കൂര്‍ക്ക ഉപയോഗിച്ച് ശരീരത്തിലെ അണുബാധയെ എല്ലാം ഇല്ലാതാക്കാം.

ഡയറിയ പോലുള്ള ഗുരുതരാവസ്ഥകള്‍ക്കും കൂര്‍ക്ക നല്ലതാണ്.ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കൂര്‍ക്ക. കുട്ടികള്‍ക്ക് വരെ ഉപ്പിട്ട് വേവിച്ച് കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

നല്ല ഉറക്കം ലഭിക്കുന്നതിനും കൂര്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് എത്ര വലിയ ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതോടൊപ്പം നല്ല ഉറക്കവും ഇന്‍സോംമ്‌നിയ എന്ന അവസ്ഥയേയപം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഇത് കഴിക്കാവുന്നതാണ്.

നാടൻ കൂർക്ക മെഴുക്ക്പുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ചേരുവകൾ
1 കപ്പ് കൂർക്ക
1 തണ്ട് കറിവേപ്പില
1 ടീസ്പൂൺ (വറ്റൽമുളക് പൊടിച്ചത്)
4 ചുവന്നുള്ളി (വലുത്, ചെറുതായി അരിഞ്ഞത്)
4 പച്ചമുളക് (രണ്ടായി മുറിച്ച് നെടുകെ കീറിയത്)
ആവശ്യത്തിന് വെളിച്ചെണ്ണ
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
ഒരു പ്രെഷർ കുക്കറിൽ ഒരുകപ്പ് വെള്ളം എടുത്ത് അതിൽ കൂർക്ക 5 മിനിറ്റ് വേവിക്കുക. കൂർക്ക തൊലി കളഞ്ഞതിന് ശേഷം ചെറിയ കഷണങ്ങളാക്കുക.

അടുത്തതായി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വറ്റൽമുളക് എന്നിവ മൂന്ന് മിനിറ്റ് വഴറ്റിയെടുക്കുക.

ഇതിലേക്ക് നേരത്തേ വേവിച്ചു വച്ചിരിക്കുന്ന കൂർക്കയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും കൂടി ചേർത്ത് 3 മിനിറ്റ് കൂടി വഴറ്റി അടുപ്പിൽ നിന്നും വാങ്ങാം. രുചികരമായ കൂർക്ക മെഴുക്കുപുരട്ടി തയ്യാർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here