ലോക്ക്ഡൗൺ സമയത്ത് ഒടിടിയിൽ കാണാൻ പുതിയ സിനിമകൾ

കൊവിഡ് 19 രണ്ടാം തരംഗം അതീവ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 8 മുതൽ കേരളത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആരംഭിച്ചുച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗൺ കാലത്ത് പലരും വീട്ടിലിരുന്ന് തുടങ്ങിയപ്പോഴാണ് ഒടിടി റിലീസുകള്‍ വലിയ തോതിൽ പ്രചരിച്ചത്. ഇപ്പോഴും ലോക്ക്ഡൗൺ സമയത്ത് പുതിയ സിനിമകള്‍ ഇന്നുമുതൽ ഒടിടി റിലീസായി എത്തി കഴിഞ്ഞു.

നായാട്ട്

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച നായാട്ട് ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിജീവനത്തിന്‍റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മാര്‍ട്ടിൻ പ്രക്കാട്ട് ആണ്. ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹകൻ. കഴിഞ്ഞ മാസം ചിത്രം തീയേറ്ററുകലിലെത്തി മികച്ച പ്രതികരണം നേടിയിരുന്നു

ഹീറോ

ബെൽബോട്ടം’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഋഷഭ് ഷെട്ടിയുടെ ചിത്രം ‘ഹീറോ’ സീ5-ലൂടെ ഇന്ന് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണം നേടിയിരുന്നു. നവാഗതനായ എം ഭരത് രാജാണ് സംവിധായകൻ. ഗനവി ലക്ഷ്മൺ, പ്രമോദ് ഷെട്ടി, പ്രദീപ് ഷെട്ടി, മഞ്ചുനാഥ് ഗൗഡ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഹം ഭി അകേലേ തും ഭി അകേലേ.
അനുഷ്മാൻ ജായും സരീൻ ഖാനും ഒന്നിച്ച ഒരു റോഡ് മൂവിയാണ് ഹം ഭി അകേലേ തും ഭി അകേലേ എന്ന ചിത്രം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡിസ്നി ഹോട്സ്റ്റാറിലൂടെ ഇന്ന് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here