തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നഗരസഭ.നിലവില്‍ എല്ലാ രീതിയിലും സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്‌കാരത്തിനുള്ള സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ പികെ രാജു പറഞ്ഞു.

തിരുവന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരത്തിനായി മൃതദേഹങ്ങളുമായി ക്യൂ നില്‍ക്കേണ്ട സാഹ ചര്യമുണ്ട്. വേണ്ട രീതിയില്‍ സൗകര്യങ്ങള്‍ ഇല്ല. ഇതാണ് രണ്ട് ദിവസമായി ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ല. നിലവില്‍ എല്ലാ രീതിയിലും സംസ്‌കാരത്തിനായി ഇവിടെ സൗകര്യമുണ്ട്. മാത്രമല്ല, എത്തുന്ന മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ പികെ രാജു പറഞ്ഞു.

ശാന്തികവാടത്തില്‍ നിലവില്‍ കൊവിഡ് രോഗം മൂലം മരിക്കുന്നവരെ മാത്രമാണ് സംസ്‌കരിക്കുന്നത്. 6 മണിവരെയായിരുന്ന സംസ്‌കാരം 8 മണിവരെയാക്കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്താണ് സംസ്‌കാരം. രണ്ട് ഗ്യാസ് ഫര്‍ണസുകളും രണ്ട് ഇലട്രിക് ഫര്‍ണസുകളുമാണ് നിലവില്‍ ദഹിപ്പിക്കാനായി ഉപയോഗിക്കുന്നത്. കൂടാതെ നാല് വിറക് ചിതകളും ഇവിടെ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News