പാലക്കാട് കോണ്‍ഗ്രസ്-ബിജെപി വോട്ട്കച്ചവടം നടന്നതായി മുസ്ലീം ലീഗ്, വാങ്ങിയത് പതിനായിരം വോട്ടുകള്‍ ; ഷാഫി പറമ്പില്‍ ജയിച്ചത് ലീഗിന്റെ വോട്ടിലെന്ന് ജില്ലാ നേതൃത്വം

പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടം നടന്നതായി മുസ്ലിം ലീഗ്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട പതിനായിരത്തോളം വോട്ട് ബിജെപി വാങ്ങിയെന്ന് മുസ്ലിം ലീഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ് പാലക്കാട് മണ്ഡലം യുഡിഎഫിന് നിലനിര്‍ത്താനായതെന്നും സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലമ്പുഴ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്കും പാലക്കാട്, തൃത്താല, നെന്മാറ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിനുമെന്നായിരുന്നു കോണ്‍ഗ്രസ്- ബിജെപി ധാരണ. നേതൃത്വത്തിലെ ചിലര്‍ നടത്തിയ ഇടപെടലായിരുന്നു ഇതിനുപിന്നിലെന്നും നെന്മാറയിലും തൃത്താലയിലും ബിജെപി വോട്ട് കോണ്‍ഗ്രസിനായിരുന്നുവെന്നും മുസ്ലിം ലീഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിറ്റൂര്‍, പട്ടാമ്പി, ചെര്‍പ്പുളശേരി നഗരസഭകള്‍ കോണ്‍ഗ്രസും മണ്ണാര്‍ക്കാട് ലീഗിനുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മണ്ണാര്‍ക്കാട് മാത്രമായി ചുരുങ്ങി. മൂന്ന് നഗരസഭകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. നഗരസഭ ചെയര്‍മാനുള്ള പാര്‍ട്ടി ലീഗ് മാത്രമായി. ജില്ലാ പഞ്ചായത്തിലും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങള്‍ നഷ്ടമായെന്നും ലീഗ് വ്യക്തമാക്കി.

ജില്ലയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ എന്ന് പ്രചാരണം നടത്തിയാണ് യുഡിഎഫ് അണികളെ തെറ്റിദ്ധരിപ്പിച്ചത്. ഇക്കാര്യം തൃത്താലയിലെ യുഡിഎഫ് റോഡ് ഷോയില്‍ നേതാക്കള്‍ പ്രസംഗിച്ചിരുന്നു. ഇടതുമുന്നണി സര്‍ക്കാരിനെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്ന വസ്തുത മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിയാത്തതാണ് യുഡിഎഫിന്റെ തോല്‍വിയുടെ ആഴം കൂട്ടിയതെന്നും ലീഗ് ജില്ലാ നേതൃത്വം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News